gold price surge in kerala market
കൊച്ചി: സ്വര്‍ണവില റെക്കോഡിന് അരികില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2070 രൂപയും പവന് 16,560 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയുടെ വിലയും മാറ്റമില്ലതെ ഗ്രാമിന് 72 രൂപയായി തുടരുന്നു.

16,600 രൂപയാണ് ഇതുവരെയുള്ള റെക്കോഡ്. മെയ് രണ്ടിനായിരുന്നു ഇത് രേഖപ്പെടുത്തിയത്. ഏപ്രില്‍ 16-നായിരുന്നു പവന്‍വില 16,000 കടന്നത്. 16 ദിവസം കൊണ്ടത് 16,600-ലെത്തുകയും ചെയ്തു. രണ്ട് ദിവസം കൂടി വില ആ നിലയില്‍ തുടര്‍ന്നെങ്കിലും പിന്നീട് വില താഴുകയായിരുന്നു.

കഴിഞ്ഞ ദിവസവും ദേശീയ മാര്‍ക്കറ്റില്‍ സ്വര്‍ണ്ണവില ഉയര്‍ന്നിരുന്നു. വിവാഹ സീസണായതുകൊണ്ടാണ് സ്വര്‍ണത്തിന് ഡിമാന്റ് വര്‍ദ്ധിച്ചിരിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തെ നിക്ഷേപകര്‍ ആശ്രയിച്ചതും വിലവര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.