കൊച്ചി : ഒരാഴ്ച്ചയായി റെക്കോര്‍ഡില്‍ തുടരുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,810 രൂപയും പവന് 80 രൂപയുടെ വര്‍ധനവോടെ 22,480 രൂപയിലുമാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച ഉയര്‍ന്ന 22,400 ആയിരുന്നു ഇതുവരെയുള്ള സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് വില.

Ads By Google

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞു. ട്രോയ് ഔണ്‍സിന് 1.40 ഡോളര്‍ കുറഞ്ഞ് 1614.70 ല്‍ എത്തി.

ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വമാണ് സ്വര്‍ണവിലയിലെ കയറ്റിറക്കങ്ങള്‍ക്ക് കാരണമായി വിലയിരുത്തുന്നത്.