കൊച്ചി : റെക്കോര്‍ഡും കടന്ന് സ്വര്‍ണ്ണവില കുതിക്കുന്നു. പവന് 160 രൂപ വര്‍ദ്ധിച്ച് 22360 രൂപയായി. ഗ്രാമിന് 2795 രൂപയായി. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 9 ഡോളര്‍ വര്‍ദ്ധിച്ച് 1629 ഡോളറായി.

ഉറച്ച നിക്ഷേപം എന്ന നിലയ്ക്ക് സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതാണ് വില വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

സ്വര്‍ണ്ണ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ അമേരിക്കയില്‍ പുതിയ ഉത്തേജക പാക്കേജ് നടപ്പാക്കണോയെന്ന് ഫെഡറല്‍ റിസര്‍വ്വ് ഉടന്‍ യോഗം ചേരും. ഉത്തേജക പാക്കേജ് നടപ്പാക്കിയാല്‍ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ദ്ധിക്കില്ല.