കൊച്ചി: ചരിത്രത്തിലാദ്യമായി സ്വര്‍ണവില 18,000 കടന്നു. സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ച് 18,080 ആയി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,260 ലെത്തി.

കഴിഞ്ഞദിവസം സ്വര്‍ണവില ഒരുദിവസം രണ്ടുതവണ വര്‍ധിച്ചിരുന്നു. സ്വര്‍ണവില രണ്ടുതവണ വര്‍ധിക്കുന്നത് വളരെ അപൂര്‍വ്വമാണ്. ഇതിനു പുറമേ ഒറ്റയടിക്ക് 400രൂപ വര്‍ധിക്കുന്ന അവസ്ഥയും കഴിഞ്ഞദിവസം ദൃശ്യമായി.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വര്‍ധനവാണ് അഭ്യന്തര വിപണിയിലെ ഉയര്‍ച്ചയ്ക്ക് കാരണം. കഴിഞ്ഞ ദിവസം ആഗോളതലത്തില്‍ ഓഹരിവിപണിയിലുണ്ടായ ഇടിവും, യു.എസിന്റെ കടപരിധി ഉയര്‍ത്തിയതും വിലവര്‍ധനയ്ക്ക് കാരണമായി.

ഒാഹരിവിപണിയില്‍ ഇടിവ് തുടരുന്നതിനാല്‍ വില ഇനിയും കൂടാനിടയുണ്ടെന്നാണ് വിദഗ്ധരുടെ നിഗമനം. ഓഹരിവിപണിയിലെ തകര്‍ച്ചയെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വിലകൂടാന്‍ കാരണമായി.