കൊച്ചി: പവന്‍ വില റെക്കോഡ് നിരക്കില്‍ നിന്നും കുറഞ്ഞ് 19,280രൂപയിലെത്തി. സ്വര്‍ണം ഗ്രാമിന് 2,410രൂപയാണ് ഇന്നത്തെ വില. പവന് 240രൂപയും ഗ്രാമിന് 30രൂപയുമാണ് ഇന്ന് കുറഞ്ഞത്.

ഇന്നലെ 880രൂപയുടെ വര്‍ധനവോടെ 19,520രൂപയിലെത്തി സ്വര്‍ണം പുതിയ റെക്കോഡിട്ടിരുന്നു.

ആഗോള വിപണിയിലെ വില ബുധനാഴ്ച ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 1,778 ഡോളര്‍ നിരക്കിലെത്തിയിരുന്നു. എന്നാല്‍, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വായ്പാ നിരക്കുകള്‍ പൂജ്യത്തിനടുത്ത് നിലനിര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വില നേരിയ തോതില്‍ കുറഞ്ഞു.

ആറ് ദിവസത്തിനുശേഷം ഓഹരി വിപണി ഉണര്‍ന്നതും സ്വര്‍ണവില കുറയാന്‍ കാരണമായി.