കൊച്ചി: സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. പവന് 160രൂപ കൂടി 15560 രൂപയിലെത്തി. ഗ്രാമിന് 20 രൂപകൂടി 1,945 രൂപയായി. 15,480 രൂപയിലെത്തി റെക്കോര്‍ഡിട്ട ശേഷം പവന് കഴിഞ്ഞ ദിവസം 80 രൂപ കുറഞ്ഞിരുന്നു.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനോടുള്ള പ്രിയമാണ് വിലവര്‍ദ്ധനയ്ക്ക് കാരണം. നാലു പതിറ്റാണ്ടിനിടെ വിലയിടിഞ്ഞ ചരിത്രമില്ലാത്തതും സ്വര്‍ണത്തോടുള്ള താല്‍പര്യം വര്‍ധിപ്പിക്കുന്നുണ്ട്.

രാജ്യാന്തര വിപണിയിലെ പ്രവണതയ്‌ക്കൊത്തുമുന്നേറിയാല്‍ ഈവര്‍ഷം തന്നെ സ്വര്‍ണവില ഗ്രാമിന് 2000രൂപയിലെത്തുമെന്നാണു കരുതുന്നത്. രണ്ടുവര്‍ഷത്തിനകം സ്വര്‍ണവില പവന് കാല്‍ലക്ഷം രൂപയിലേക്ക് കുതിക്കാനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം.