കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 20,880 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 2,610 രൂപയെന്ന നിരക്കിലാണ് വിപണിയില്‍ വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം സ്വര്‍ണവില 200 രൂപ വര്‍ധിച്ച് 21,280രൂപയിലെത്തി പുതിയ റെക്കോര്‍ഡിട്ടിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ വില കുറയാന്‍ കാരണം.