കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധനവ്. പവന് 17,480 രൂപയാണ് ഇന്നത്തെവില. ഗ്രാമിന് 2,185 രൂപയായി. പവന് 120 രൂപയുടെയും ഗ്രാമിന് 15 രൂപയുടെയും വര്‍ധനവാണ് ഉണ്ടായത്.

കഴിഞ്ഞ ഏപ്രിലില്‍ ആണ് ഒരു പവന് 16,000 രൂപയായത്. തുടര്‍ന്ന് ജൂലൈ പതിനാലിനാണ് സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി 17,000 കടന്നത്. പിന്നീട് 17,360 രൂപ വരെ വര്‍ധിച്ചിരുന്നു. ഏന്നാല്‍ പിന്നീട് വില നേരിയ തോതില്‍ കുറഞ്ഞിരുന്നു.

Subscribe Us:

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ കയറ്റിറക്കങ്ങളാണ് ആഭ്യന്തരവിപണിയിലെ വിലക്കയറ്റത്തിന് കാരണം. സുരക്ഷിതനിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വിലകൂടാന്‍ കാരണമായി. നിലവിലെ അനുകൂല സാഹചര്യം അനുസരിച്ചു സ്വര്‍ണവില ഇനിയും ഉയരാന്‍ ഇടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.