കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപ കൂടി 20,800 രൂപയായി. ഗ്രാമിന് പത്തു രൂപയാണു കൂടിയത്. 2,610 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും വിലഉയരാന്‍ കാരണമായത്. ശനിയാഴ്ചയാണ് സ്വര്‍ണവില 20,800 രൂപയായത്. 21,320 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

ഏപ്രിലില്‍ ആണു പവന് 16,000 രൂപ കടന്നത്. ജൂലൈ 14ന് 17,000വും ഓഗസ്റ്റ് ആദ്യം 18,000വും ഓഗസ്റ്റ് അവസാനമായപ്പോള്‍ 20000വും കടന്നു. ഇതിനിടെ ഒരേ ദിവസം രണ്ടു തവണ വില ഉയര്‍ന്ന പ്രതിഭാസത്തിനും സ്വര്‍ണവിപണി സാക്ഷ്യം വഹിച്ചു.