Administrator
Administrator
സ്വര്‍ണവില: പവന് 40 രൂപ വര്‍ധിച്ചു
Administrator
Monday 9th May 2011 11:09am

gold price surge in kerala marketകൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഇന്ന് വില ഗ്രാമിന് 2030 രൂപയായി ഉയര്‍ന്നിട്ടുണ്ട്. പവന് 40 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി 16240 ആയിട്ടാണ് കൂടിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടുദിവസമായി സ്വര്‍ണവിലയില്‍ ചെറിയ ഇടിവുണ്ടായിരുന്നു. വില പവന് 16160 രൂപയിലേക്ക് വരെ താണിരുന്നു. എന്നാല്‍ തുടര്‍ന്ന് വില വര്‍ധിക്കുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ ഉയര്‍ന്ന ഡിമാന്റാണ് വില കൂടാന്‍ ഇടയാക്കിയത്. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ കണക്കാക്കാന്‍ തുടങ്ങിയതും ഡോളറിന് താല്‍പ്പര്യം കുറഞ്ഞതുമാണ് സ്വര്‍ണത്തിന് വിലകൂടാന്‍ കാരണമായത്.

Advertisement