Categories

മിന്നിത്തിളങ്ങി സ്വര്‍ണവില ; പവന് 16,200 രൂപ

gold price surge in kerala marketകൊച്ചി: സ്വര്‍ണവില സകല റെക്കോര്‍ഡുകളും ഭേദിച്ച് കുതിക്കുന്നു. പവന് 16,200 എന്നതാണ് പുതിയ വില. ഗ്രാമിന് 2025 രൂപയായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വര്‍ധിച്ചത്.

മികച്ച നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ കാണാന്‍ തുടങ്ങിയതാണ് മഞ്ഞലോഹത്തിന്റെ വിലവര്‍ധിക്കാന്‍ കാരണം. അന്താരാഷ്ട്ര വിപണിയിലെ ഡിമാന്റിലുണ്ടായ വര്‍ധനവും മധ്യേഷ്യന്‍ രാഷ്ട്രങ്ങളിലെ അനിശ്ചിതത്വവും വിലകൂടാനിടയാക്കി.

അമേരിക്കന്‍ ഡോളറിനുണ്ടായ മൂല്യത്തകര്‍ച്ചയും സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.