കൊച്ചി: അന്താരാഷ്ട്രസ്വര്‍ണവില ആര്‍ക്കും പിടികൊടുക്കാതെ കുതിക്കുന്നു. സ്വര്‍ണം ഗ്രാമിന് 1,890 രൂപവര്‍ധിച്ചു. പവന് വില 15,120 ആയി ഉയര്‍ന്നിട്ടുണ്ട്. ചരിത്രത്തിലാദ്യമായി കഴിഞ്ഞദിവസം സ്വര്‍ണവില 15,000 രൂപയ്ക്ക് മുകളിലായിരുന്നു.

അന്താരാഷ്ട്ര കറന്‍സികളെ അപേക്ഷിച്ച് രൂപയുടെ മൂല്യം കഴിഞ്ഞദിവസങ്ങളില്‍ കുറഞ്ഞിരുന്നു. ഇത് ഇനിയും കുറഞ്ഞേക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ രൂപയുടെ മൂല്യം വര്‍ധിക്കുകയായിരുന്നു. ഇത് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി.

കൂടാതെ അന്താരാഷ്ട്ര കറന്‍സികള്‍ക്കു പകരമായി സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കണ്ടതും സ്വര്‍ണവില കുതിക്കാന്‍ കാരണമായി.