കൊച്ചി: ആഗോളരംഗത്തെ അനിശ്ചിതത്വത്തെ തുടര്‍ന്ന് സ്വര്‍ണത്തിന് വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 1,915 രൂപയും പവന് 15,320 രൂപയുമാണ് വില.

പവന്റെ വിലയില്‍ 40 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണയിലെ അനിശ്ചിതത്വം സ്വര്‍ണവില ഇനിയും കൂട്ടിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.

യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ സാമ്പത്തികഞെരുക്കവും ഡോളറിന്റെ വിലയിടിവും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കാണാന്‍ തുടങ്ങിയതും വിലയില്‍ പ്രതിഫലിക്കുന്നുണ്ട്.