Categories

Headlines

സ്വര്‍ണവില സര്‍വ്വകാലറെക്കോര്‍ഡില്‍

കൊച്ചി: സ്വര്‍ണവില സകലറെക്കോര്‍ഡുകളും തകര്‍ത്ത് കുതിക്കുന്നു. പവന് 15,800 രൂപയും ഗ്രാമിന് 1975 രൂപയുമായാണ് വില കുതിച്ചിരിക്കുന്നത്.

സ്വര്‍ണം പവന് 80 രൂപയുടേയും ഗ്രാമിന് 10 രൂപയുടേയും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിനുണ്ടായ ഡിമാന്റ് വര്‍ധനവും മറ്റ് അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണവിലയില്‍ കുതിപ്പിന് ഇടയാക്കിയത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ കാണാന്‍ തുടങ്ങിയതും മഞ്ഞലോഹത്തിന്റെ വില ഉയരാന്‍ കാരണമായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.