കൊച്ചി: ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 15,000 രൂപക്ക് മുകളിലെത്തി. ഗ്രാമിന് 1875 രൂപയായും വര്‍ധിച്ചിട്ടുണ്ട്. 80 രൂപയാണ് പവന് ഇന്ന് വര്‍ധിച്ചത്. ഇതാദ്യമായാണ് സ്വര്‍ണവില പവന് 15,000 രൂപക്ക് മുകളിലെത്തുന്നത്.

അന്താരാഷ്ട്ര കറന്‍സികളെ അപേക്ഷിച്ച് രൂപയുടെ മൂല്യം കഴിഞ്ഞദിവസങ്ങളില്‍ കുറഞ്ഞിരുന്നു. ഇത് ഇനിയും കുറഞ്ഞേക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ രൂപയുടെ മൂല്യം വര്‍ധിക്കുകയായിരുന്നു. ഇത് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി.

കൂടാതെ അന്താരാഷ്ട്ര കറന്‍സികള്‍ക്കു പകരമായി സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കണ്ടതും സ്വര്‍ണവില കുതിക്കാന്‍ കാരണമായി.