gold price surge in kerala marketകൊച്ചി: സ്വര്‍ണവില വീണ്ടും കുതിക്കുന്നു. പവന് 40 രൂപ വര്‍ധിച്ച് 16,600 രൂപയിലെത്തിയിട്ടുണ്ട്. ഗ്രാമിന് അഞ്ച് രൂപാ കൂടി 2075 രൂപയായി.

നേരത്തേ ഏപ്രില്‍ 16നായിരുന്നു സ്വര്‍ണവില സകല റെക്കോര്‍ഡുകളും ഭേദിച്ച് 16,000 കടന്നത്. തുടര്‍ന്ന് മറ്റൊരു പതിനാറുദിവസത്തിനുശേഷം വില ഇരട്ടിയായി ഉയരുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്റ് വര്‍ധിച്ചതാണ് വില കുതിച്ചുകയറാനുള്ള പ്രധാന കാരണം. കൂടാതെ അമേരിക്കന്‍ ഡോളറിന്റെ വിനിമയമൂല്യത്തിലുണ്ടായ ഏറ്റക്കുറച്ചിലും നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ സ്വീകരിച്ചതുമെല്ലാം മഞ്ഞലോഹത്തിന്റെ വിലവര്‍ധിക്കാനിടയാക്കി.