gold price surge in kerala marketകൊച്ചി: സ്വര്‍ണ്ണ വില ഉയര്‍ന്ന് പുതിയ റെക്കോര്‍ഡിലെത്തി . ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ദ്ധിച്ചത്. പവന് ഇന്നത്തെ വില 16640 രൂപയും ഗ്രാമിന് 2080 രൂപയുമാണ്.

16,600 രൂപയാണ് ഇതുവരെയുള്ള റെക്കോഡ്. മെയ് രണ്ടിനായിരുന്നു ഇത് രേഖപ്പെടുത്തിയത്. ഏപ്രില്‍ 16നായിരുന്നു പവന്‍വില 16,000 കടന്നത്. 16 ദിവസം കൊണ്ടത് 16,600ലെത്തുകയും ചെയ്തു. രണ്ട് ദിവസം കൂടി വില ആ നിലയില്‍ തുടര്‍ന്നെങ്കിലും പിന്നീട് വില താഴുകയായിരുന്നു.

കഴിഞ്ഞ ദിവസവും ദേശീയ മാര്‍ക്കറ്റില്‍ സ്വര്‍ണ്ണവില ഉയര്‍ന്നിരുന്നു. വിവാഹ സീസണായതുകൊണ്ടാണ് സ്വര്‍ണത്തിന് ഡിമാന്റ് വര്‍ദ്ധിച്ചിരിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തെ നിക്ഷേപകര്‍ ആശ്രയിച്ചതും വിലവര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.