Administrator
Administrator
സ്വര്‍ണ്ണ വില പവന് 160 രൂപ കുറഞ്ഞു
Administrator
Saturday 2nd July 2011 3:38pm

gold and gemsകൊച്ചി: സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞ് 16240 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2030 രൂപയായിട്ടുണ്ട്. ആഗോള വിപണിയിലെ വിലിയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളായി നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കുറഞ്ഞതാണ് നിലവിലെ വിലിയിടിവിന് കാരണം. കടബാധ്യതയില്‍ നിന്ന് കരകയറാനുള്ള ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് ഗ്രീക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെയാണ് വില കുറഞ്ഞു തുടങ്ങിയത്. ഗ്രീക്ക് സര്‍ക്കാരിന് കീഴിലുള്ള ആസ്തികളുടെ സ്വകാര്യവത്ക്കരണവും, നികുതി വര്‍ധനയും, പ്രതിരോധ മേഖലയിലെ ചെലവു ചുരുക്കലുമെല്ലാം ഈ നടപടികളില്‍ ഉള്‍പ്പെടും.

Advertisement