കൊച്ചി: സ്വര്‍ണ വില പുതിയ റെക്കോഡിലെത്തി. പവന് 280 രൂപ വര്‍ധിച്ച് 21,760 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച്് 2,720 രൂപയായി. ഇന്നലെ പവന് 80 രൂപ വര്‍ധിച്ച്് 21,480 രൂപയായിരുന്നു.

നിലവിലുള്ള വിലയ്ക്ക് ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയടക്കം ഒരു പവന് 23,000 രൂപയോളം വില വരും.

Subscribe Us:

21,680 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഏഷ്യയിലും യൂറോപ്പിലും സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചതും ചെലവു ചുരുക്കാനുള്ള ഇറ്റലിയുടെയും ഗ്രീസിന്റെയും തീരുമാനവും വില വര്‍ധിക്കാന്‍ കാരണമായി.

Malayalam News
Kerala News in English