കൊച്ചി: രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും വന്‍വര്‍ധനവ്. പവന് 360 രൂപയാണ് ശനിയാഴ്ച വര്‍ധിച്ചത്. ഗ്രാമിന് 45 രൂപയും വര്‍ധിച്ചു. ഇതോടെ പവന് 21,000 രൂപയും ഗ്രാമിന് 2,625 രൂപയുമായി.

അതേസമയം രാജ്യാന്തര വിപണിയിലെ വിലയില്‍ ശനിയാഴ്ച കുറവുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 11.90 ഡോളര്‍ ഇടിഞ്ഞ് 1,857.70 ഡോളറായി . പവന്‍വില ബുധനാഴ്ച 480 രൂപയും വ്യാഴാഴ്ച 240 രൂപയും കുറഞ്ഞിരുന്നു.

വിലയില്‍ സമീപ ദിപസങ്ങളിലുണ്ടായ കയറ്റിറക്കങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.