gold and gemsകൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയാണ് കൂടിയത്. ഗ്രാമിന് 10 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില പവന് 17,280 രൂപയും ഗ്രാമിന് 2160 രൂപയുമായി ഉയര്‍ന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വര്‍ണവില 17,000 കടന്നത്. പിന്നീട് 17,360 രൂപ വരെ വര്‍ധിച്ചിരുന്നു. ഏന്നാല്‍ പിന്നീട് വില നേരിയ തോതില്‍ കുറയുകയാിരുന്നു. രാജ്യാന്തര വിപണിയിലെ വിലയിലുണ്ടാവുന്ന കയറ്റിറക്കങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്.