gold price surge in kerala marketകൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാമിന് 30 രൂപയും പവനു 240 രൂപയുമാണു ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 19,840 രൂപയായി. ഗ്രാമിന്റെ വില 2,480 ലെത്തി.

രാജ്യാന്തര വിപണിയിലെ വിലയിലുണ്ടായ വര്‍ധനവാണ് അഭ്യന്തര വിപണിയിലെയും ഉയര്‍ച്ചക്ക് കാരണം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1790 ഡോളറായി ഉയര്‍ന്നതാണ് ആഭ്യന്തരവിപണിയെ ബാധിച്ചത്. 1.97 ഡോളര്‍ ഉയര്‍ന്ന് 1790 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്.

2009 നവംബര്‍ 21നാണ് സ്വര്‍ണവില 13,000രൂപ കടന്നത്. പിന്നീട് കുടിയും കുറഞ്ഞും നീങ്ങിയ വില 2010 ഏപ്രില്‍ മുതലാണ് കാര്യമായ കയറ്റത്തിന്റെ പാതയിലെത്തിയത്.

ഓഹരിവിപണിയിലെ ചാഞ്ചാട്ടവും ക്രൂഡോയില്‍ വില ഇടിയുന്നതും ആളുകളെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ്. വില തല്‍ക്കാലം താഴോട്ടുപോകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യത സംബന്ധിച്ച ആശങ്കകള്‍ വീണ്ടും സജീവമായതാണ് സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ജര്‍മ്മനിയിലം സാമ്പത്തിക മേഖല തളര്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.