കൊച്ചി: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 17,240രൂപയാണ് ഇന്നത്തെ വില.പവന് 120 രൂപയുടെയും ഗ്രാമിന് 15 രൂപയുടെയും വര്‍ധനവാണ് ഇന്നുണ്ടായത്. ഇന്നലെ പവന് 17,120 രൂപയായിരുന്നു. ഇതോടെ ഗ്രാമിന് 2155 രൂപയായി. കഴിഞ്ഞ മൂന്നു മാസം കൊണ്ട് 1000 രൂപയാണ് ഒരു പവന് കൂടിയത്.

ആഗോളവിപണിയുടെ ചുവടുപിടിച്ചാണ് സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചത്. പണപ്പെരുപ്പത്തിനെ നേരിടാനുളള ഏറ്റവും സുരക്ഷിതമായ നിക്ഷേപമായാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്.

ഇന്ത്യയിലും ചൈനയിലും പണപ്പെരുപ്പത്തിന്റെ വര്‍ധനയും യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയും മറ്റുമാണ് സ്വര്‍ണവിലയുടെ കുതിപ്പില്‍ പ്രതിഫലിക്കുന്നത്. ഗ്രീസിനു പുറമെ, ഇറ്റലി, പോര്‍ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും സാമ്പത്തിക പ്രതിസന്ധി വ്യാപിക്കുകയാണ്. വരുംദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.