കൊച്ചി: കുതിച്ചുയരുന്ന സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 21,560 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,695 രൂപയായി.

ആഗോള വിപണിയിലെ വിലിയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ഇന്നലെ പവന് 280 രൂപ വര്‍ധിച്ച് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 21,760 രൂപയിലെത്തിയിരുന്നു.

ഏഷ്യയിലും യൂറോപ്പിലും സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചതും ചെലവു ചുരുക്കാനുള്ള ഇറ്റലിയുടെയും ഗ്രീസിന്റെയും തീരുമാനവും വില വര്‍ധിക്കാന്‍ കാരണമായി. യൂറോപ്യന്‍ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നടപടികള്‍ക്കൊരുങ്ങുന്നുവെന്ന വാര്‍ത്തകളും വില വര്‍ധിക്കാന്‍ കാരണമാകുന്നു.

Malayalam News
Kerala News in English