gold price surge in kerala marketകൊച്ചി: കേരള വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് വിപണി ആരംഭിക്കുന്ന സമയത്ത് 320 രൂപ വര്‍ധിച്ച് 18,480 ഉം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 2310 രൂപയുമായിരുന്നു. വ്യാപാരംതുടങ്ങി ആദ്യമണിക്കൂറില്‍തന്നെ പവന് രണ്ടാംതവണയും വര്‍ധിച്ച് 18640 രൂപയിലെത്തി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 2330 രൂപയിലെത്തി.

കഴിഞ്ഞ ശനിയാഴ്ചയാണ് പവന് 18000 രൂപയായി സ്വര്‍ണ്ണവില റെക്കോര്‍ഡിട്ടത്. അതേദിവസംതന്നെ രണ്ടുതവണയായി 200 രൂപ വര്‍ധിച്ച് 18160 രൂപയിലെത്തുകയായിരുന്നു.

അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണ്ണവില ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെയും സ്വര്‍ണ്ണവില വര്‍ധിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഒന്നടങ്കം സ്വര്‍ണ്ണത്തിലേക്ക് തിരിയുന്നതാണ് സ്വര്‍ണ്ണവില കുതിച്ചുയരാന്‍ കാരണമായത്.