കൊച്ചി : സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയില്‍ തുടരുന്നു. ഇന്നലെ ഗ്രാമിന് 2775 രൂപയും പവന് 22,200 രൂപയും വര്‍ദ്ധിച്ചിരുന്നു. പവന് 80 രൂപയുടെ വര്‍ദ്ധനവാണ് ഇന്നലെ ഉണ്ടായത്. ജൂണ്‍ രണ്ടിന് രേഖപ്പെടുത്തിയ 22,120 ആയിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ് വില.

അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണ്ണത്തിന് നേരിയ തോതില്‍ വിലയുയര്‍ന്നു. ട്രോയ് ഔണ്‍സിന് 6.35 ഡോളര്‍ വര്‍ദ്ധനയോടെ 1624.75 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വം തുടരുന്ന കാലത്തോളം സ്വര്‍ണ്ണവില ഉയര്‍ന്നുതന്നെ നില്‍ക്കും.