കൊച്ചി: സ്വര്‍ണ വില പവന് 40 രൂപ ഉയര്‍ന്ന് 16,720 രൂപയിലെത്തി. ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 2,090 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില നേരിയ നഷ്ടത്തോടെയാണ് വാരാന്തത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.

ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1.70 ഡോളര്‍ താഴ്ന്ന് 1,530.40 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ വില.