Administrator
Administrator
സ്വര്‍ണവില ഇടിഞ്ഞു
Administrator
Thursday 12th May 2011 9:22am

gold price surge in kerala marketകൊച്ചി: സ്വര്‍ണവില പവന് 160 കുറഞ്ഞ് 16320 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തെ തുടര്‍ച്ചയായ വിലവര്‍ധനവിനു ശേഷമാണ് ഇപ്പോള്‍ വില ഇടിഞ്ഞിരിക്കുന്നത്.

കഴിഞ്ഞയാഴ്ച സ്വര്‍ണവില 16600 രൂപയിലെത്തി റെക്കോര്‍ഡിട്ടിരുന്നു. അത് വീണ്ടും കുറഞ്ഞ് 16160 രൂപയിലെത്തി. എന്നാല്‍ തുടര്‍ന്ന് വന്ന രണ്ട് ദിവസങ്ങളില്‍ പവന് വില 120 രൂപ ഉയര്‍ന്നിരുന്നു.

ആഗോള വിപണിയില്‍ ബുധനാഴ്ചയുണ്ടായ വിലയിടിവാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിലയിടിവിന് കാരണം. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1 ഗ്രാം) 7.00 ഡോളറോളം കുറഞ്ഞ് 1,509.22 നിരക്കിലെത്തി. 2.77 ഡോളര്‍ വര്‍ധനവോടെ 1503.87 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം നിലവില്‍ വ്യാപാരം നടത്തുന്നത്.

Advertisement