കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വര്‍ധനവ് രേഖപ്പെടുത്തി. വ്യാപാരം ആരംഭിച്ച ഉടനേ പവന് 15,480 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 1,935 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

അന്താരാഷ്ട്രവിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വവും ഇന്ത്യന്‍ സ്വര്‍ണവിപണിയെ കാര്യമായി ബാധിച്ചു. ന്യൂയോര്‍ക്ക് വിപണിയില്‍ ട്രോയ് ഔണ്‍സിന് 1389.52 ആയി ഉയര്‍ന്നിട്ടുണ്ട്. അയര്‍ലന്റിലെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനായി യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹായം വിപണിയില്‍ പ്രതിഫലിക്കാന്‍ ഇനിയും സമയമെടുത്തേക്കും.

Subscribe Us: