കൊച്ചി: തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില പവന് 20,000 രൂപയിലെത്തി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 2,500 രൂപയായി.

കഴിഞ്ഞദിവസം ഗ്രാമിന് 40രൂപ കുറഞ്ഞിരുന്നു. സാമ്പത്തിക മാന്ദ്യ ഭീതിയെ തുടര്‍ന്ന് സ്വര്‍ണ വില വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഒരു ഘട്ടത്തില്‍ 21,440രൂപവരെ എത്തിയ പവന്റെ വില കഴിഞ്ഞ ദിവസങ്ങളിലായി താഴുകയായിരുന്നു.