കൊച്ചി: സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 120 രൂപ കൂടി 16,800 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 2100രൂപയായി വര്‍ധിച്ചു. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനു പ്രിയമേറുന്നു എന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.