കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 240 രൂപ വര്‍ധിച്ച് 20,720 രൂപയിലും ഗ്രാമിന് 30് രൂപ ഉയര്‍ന്ന് 2,590 രൂപയിലുമെത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1828.60 ഡോളറാണ്.

അതിനിടെ, കേരളത്തില്‍ ഡിമാന്‍ഡ് ശക്തമായിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം വിവാഹ നടക്കുന്നതു ചിങ്ങമാസത്തിലാണ്. ഇതാണ് ഡിമാന്‍ഡ് ഉയരാന്‍ കാരണം. റംസാന്‍ കഴിഞ്ഞതോടെ മുസ്ലീം വിവാഹസീസണും തുടങ്ങിയിട്ടുണ്ട്.

അതേസമയം, അന്താവശ്യക്കാര്‍ അല്ലാത്തവര്‍ വിപണിയില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. വില കുറയുമെന്ന പ്രതീക്ഷിയിലാണ് ഇത്.