കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 20, 320 രൂപയായി. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 2540 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.

ബുധനാഴ്ച പവന് 21,320 രൂപയിലെത്തി സ്വര്‍ണവില പുതിയ റെക്കോര്‍ഡിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം 280 രൂപ കുറഞ്ഞു. ആഗോളവിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 11.64 ഡോളര്‍ കുറഞ്ഞ് 1766.86 ഡോളര്‍ നരക്കിലെത്തി.

എന്നാല്‍ വിലയിടിവ് തുടരാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാലാണിത്.