ന്യൂദല്‍ഹി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ വില ഗ്രാമിന് 2,580 രൂപയിലെത്തി. 240 രൂപ കുറഞ്ഞു 20,640 രൂപയാണ് പവന് ഇപ്പോള്‍ വില. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ വില കുറയാന്‍ കാരണം.

തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണവില കുറയുന്നത്. കഴിഞ്ഞദിവസം രണ്ടുതവണയായി 480 രൂപ കുറഞ്ഞിരുന്നു.