എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണം പൂശിയ ഐ ഫോണ്‍ 5
എഡിറ്റര്‍
Sunday 30th September 2012 2:57pm

ഐഫോണ്‍ 5 വാങ്ങാന്‍ കാശുണ്ടാക്കാനുള്ള ഓട്ടത്തിലാണോ? എന്നാല്‍ ഈ കഥയൊന്ന് കേട്ടോളൂ. ലിവര്‍പൂള്‍ ഡിസൈനറായ സ്റ്റുവര്‍ട് ഹഗ്‌സും ഐ ഫോണ്‍ 5 വുമായി എത്തിയിരിക്കുകയാണ്. ആപ്പിളിന്റെ ഐഫോണ്‍ 5ല്‍ നിന്നും ചെറിയൊരു വ്യത്യാസമൊഴിച്ച് മറ്റ് പ്രത്യേകതകളൊന്നും സ്റ്റുവര്‍ട്ടിന്റെ ഐഫോണ്‍ 5നില്ല.

Ads By Google

ആ പ്രത്യേകത എന്താണെന്ന് കൂടി കേട്ടോളൂ. ഈ ഐ ഫോണ്‍ നിര്‍മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ടും വജ്രം കൊണ്ടുമൊക്കെയാണ്.

18 ക്യാരറ് റ്സ്വര്‍ണം കൊണ്ടാണ് സ്റ്റുവര്‍ട് തന്റെ ഐഫോണ്‍ 5 നിര്‍മിച്ചിരിക്കുന്നത്. പിന്നെ ഭംഗിക്ക് അല്‍പ്പം ഡയമണ്ട് ഫിനിഷിങ്ങും. ഐഫോണിന്റെ പുറത്തുള്ള ആപ്പിള്‍ ലോഗോയിലാണ് ഡയമണ്ട് ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള 100 ഐഫോണുകളാണ് സ്റ്റുവര്‍ട് നിര്‍മിച്ചിരിക്കുന്നത്. ഇനി ഈ ഐഫോണിന്റെ വില കൂടി കേള്‍ക്കാം.. വെറും 18,76,888 രൂപ!

ഐഫോണ്‍ 5 വാങ്ങാന്‍ നെട്ടോട്ടമോടുന്നവര്‍ ഇതുവല്ലതും അറിയുന്നുണ്ടോ ആവോ…

Advertisement