Categories

Headlines

സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി:  സ്വര്‍ണവിലയില്‍ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 22,200 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 2775 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Ads By Google

തിങ്കളാഴ്ചയാണ് പവന് 80 രൂപ കൂടി വില 22,480 രൂപയായത്. ആഗോളവിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. 24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ നവംബര്‍ 27നാണ് ഈ നിരക്കിലെത്തി റെക്കോര്‍ഡിട്ടത്.

അതിനിടെ അന്താരാഷ്ട്ര വിപണിയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നു.

ഇറക്കുമതി ചുങ്കം വഴി  സ്വര്‍ണ്ണം ഇറക്കുമതിക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ദ്ധിക്കും എന്നാല്‍ വിവാഹ സീസണ്‍ അവസാന ഘട്ടമായതിനാല്‍ വ്യാപാരത്തോത് ഇപ്പോള്‍ കുറവാണ്.

5620 കോടി ഡോളറിന്റെ സ്വര്‍ണ്ണമാണ് 2012 ല്‍ രാജ്യത്ത് ഇറക്കുമതി ചെയ്തത്. വര്‍ധിച്ച തോതിലുള്ള സ്വര്‍ണ്ണ ഇറക്കുമതി  സമ്പദ്‌രംഗത്ത് പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇത് തടയാന്‍ തീരുവ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രി പി. ചിദംബരം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരുവ വര്‍ധിപ്പിച്ച നടപടി നിലവിലെ ധനക്കമ്മി കുറക്കാന്‍ വഴിയൊരുക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Tagged with: