എഡിറ്റര്‍
എഡിറ്റര്‍
ശബരിമലയിലെ സ്വര്‍ണ കൊടിമരത്തില്‍ രാസവസ്തു എറിഞ്ഞ് കേടുവരുത്തി; സി.സി.ടി.വിയില്‍ നിര്‍ണ്ണായക ദൃശ്യങ്ങള്‍ കണ്ടെത്തി
എഡിറ്റര്‍
Sunday 25th June 2017 3:59pm

 

സന്നിധാനം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണ കൊടിമരം രാസവസ്തു എറിഞ്ഞ് കേടുവരുത്തി. രസം (മെര്‍ക്കുറി) ഉപയോഗിച്ചാണ് കേടുവരുത്തിയതെന്ന് എന്നാണ് പ്രാഥമിക നിഗമനം. കൊടിമരത്തിലെ സ്വര്‍ണ്ണം ദ്രവിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇന്ന് പുന:പ്രതിഷ്ഠ നടത്തുന്ന പുതിയ കൊടിമരമാണ് കേടു വരുത്തിയത്. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലാണ് മെര്‍ക്കുഴി ഒഴിച്ചിരിക്കുന്നത്. അല്‍പ്പസമയത്തിനകം ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും.


Also Read: സാമൂഹ്യ ഉത്തരവാദിത്വം എന്ന പേരില്‍ മാധ്യമലോകത്ത് നടക്കുന്ന അമിതാവേശ പ്രകടനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഇരയാണ് എല്‍ദോ: പിണറായി


സംഭവത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡി.ജി.പി ടി.പി സെന്‍കുമാറിന് പരാതി നല്‍കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഡി.ജി.പിയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. മൂന്ന് പേര്‍ ഡപ്പിയില്‍ കൊണ്ടുവന്ന മെര്‍ക്കുറി ഒഴിക്കുന്നതാണ് ദൃശ്യങ്ങളില്‍ കണ്ടെത്തിയത്.


Don’t Miss: ക്യാമറച്ചേട്ടന്‍ എത്തിയില്ല; പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെ കാറില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ മോദി ; വീഡിയോ


മന:പൂര്‍വ്വം ചെയ്ത ചതിയാണ് ഇതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. കേടുപാടുകള്‍ എളുപ്പം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement