ഗുവാങ്ഷു: ഏഷ്യന്‍ ഗെയിംസ് ബോക്‌സിങില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണ സ്വര്‍ണം നേടി. പുരുഷന്‍മാരുടെ 60 കിലോ ചൈനയുടെ ഹൂ കിംഗിനെ പരാജയപ്പെടുത്തിയാണ് വികാസ് സ്വര്‍ണം നേടിയത്.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യ നേടുന്ന മൂന്നാമത്തെ സ്വര്‍ണമാണ് ബോക്‌സിങിലേത്. നേരത്തെ പുരുഷന്‍-വനിത ഹര്‍ഡില്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം നേടിയിരുന്നു. പുരുഷ വിഭാഗത്തില്‍ ജോസഫ് എബ്രഹാമും വനിതാ വിഭാഗത്തില്‍ അശ്വനി ചിതാനന്ദയുമാണ് സ്വര്‍ണം നേടിയത്.

ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം പത്തായി.