എഡിറ്റര്‍
എഡിറ്റര്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
എഡിറ്റര്‍
Friday 8th November 2013 7:36am

gold-coin

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. ആറ് കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.

സംഭവത്തില്‍ പിടിയിലായ രണ്ട് പേരും എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസുമാരാണ്. ഇന്നലെ രാത്രിയാണ് കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്തുകയായിരുന്ന സ്വര്‍ണം പിടിച്ചെടുത്തത്.

ദുബയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയില്‍ മൂന്ന് തവണകളിലായി കരിപ്പൂരില്‍ പിടിച്ചെടുത്തത് 10 കിലോ സ്വര്‍ണമാണ്.

ഡി.ആര്‍.ഐ ഉദ്യോഗസ്ഥരാണ് സ്വര്‍ണവുമായി വന്ന എയര്‍ഹോസ്റ്റസുമാരെ പിടികൂടിയത്. എയര്‍ഹോസ്റ്റസുമാരെ പിടികൂടിയതോടെ വിവിധ ഏജന്റുമാര്‍ വഴി നടക്കുന്ന സ്വര്‍ണക്കടത്തില്‍ ഉന്നതര്‍ക്കുള്ള പങ്കാണ് പുറത്ത് വന്നിരിക്കുന്നത്.

Advertisement