ന്യൂദല്‍ഹി: വയനാട്- കര്‍ണാടക അതിര്‍ത്തിയില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. കേന്ദ്രഖനി സെക്രട്ടറി ശാന്തശീന നായരാണ് ഇക്കാര്യം അറിയിച്ചത്. കോയമ്പത്തൂര്‍, മേട്ടുപ്പാളയം എന്നിവിടങ്ങളിലുള്ള പ്ലാറ്റിനം നിക്ഷേപം ലോകത്തില്‍ ഇതുവരെ കണ്ടെത്തയിതില്‍ വച്ച് ഏറ്റവും മികച്ചതാണെന്നും ശാന്തശീലന്‍ നായര്‍ അഭിപ്രായപ്പെട്ടു.

അതിനിടെ വയനാട്ടിലെ സ്വര്‍ണനിക്ഷേപ ഖനനത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്താണ് ഖനനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.