ന്യൂദല്‍ഹി: ഇന്ത്യക്കാരുടെ സ്വര്‍ണഭ്രമം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല. ഇന്ത്യന്‍ ഭവനങ്ങളിലുള്ള സ്വര്‍ണ ശേഖരത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് ഇത് ശരിവയ്ക്കുന്നതാണ്. ഇന്ത്യന്‍ ഭവനങ്ങളിലുള്ളത് വന്‍സ്വര്‍ണശേഖരമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള ഗവേഷണ സ്ഥാപനമായ മാക്വയറിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടാണിത്.

ഇന്ത്യന്‍ വീടുകളിലുള്ളത് 18,000 ടണ്‍ സ്വര്‍ണമാണെന്നാണ് മാക്വയറിന്റെ കണ്ടെത്തല്‍.  ഇതിന്റെ മൂല്യമാകട്ടെ, 950 ബില്യണ്‍ (95,000 കോടി) ഡോളറും. അതായത്, ഏതാണ്ട് 48.5 ലക്ഷം കോടി രൂപ. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ പകുതിക്കു തുല്യമാണിത്.

സ്വര്‍ണോപയോഗം സംസ്‌കാരത്തിന്റെ ഒഴിച്ചുകൂടാനാവത്ത ഭാഗമായികാണുന്ന രാജ്യമാണ് ഇന്ത്യ. ആഗോള സ്വര്‍ണശേഖരത്തിന്റെ 11%വും ഉള്ളത് ഈ രാജ്യത്ത് തന്നെ. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും വിറ്റ് പണമാക്കാതെ ഇത് അവര്‍ കൈവശം വെയ്ക്കുന്നു.

സ്വര്‍ണവില വന്‍തോതില്‍ വര്‍ധിക്കുമ്പോഴും ഇന്ത്യയില്‍ ഡിമാന്റ് ഒട്ടും കുറയുന്നില്ല.  2010 ജനവരിയ്ക്കും 2011 സപ്തംബറിനുമിടയില്‍ സ്വര്‍ണവിലയില്‍ 64 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇതാണ് ഉപഭോഗം വന്‍തോതില്‍ വര്‍ധിപ്പിക്കുന്നത്.

സ്വര്‍ണശേഖരത്തില്‍ ഇന്ത്യയ്ക്ക് തൊട്ട് പിറകെയുള്ള രാജ്യം ചൈനയാണ്.

MALAYALAM NEWS
KERALA NEWS IN ENGLISH