Categories

സ്വര്‍­ണ ഉ­പ­ഭോ­ഗ­ത്തില്‍ ഇ­ന്ത്യ കു­തി­ക്കുന്നു

ന്യൂ­ദല്‍­ഹി: സ്വര്‍­ണം വി­ട്ടൊ­രു ക­ളിക്കും ഇ­ന്ത്യന്‍ ഉ­പ­ഭോ­ക്താ­ക്കള്‍ ത­യ്യാ­റല്ല. ആ­ഘോ­ഷ­ങ്ങ­ളേ­താ­യാലും സ്വര്‍­ണം വാ­ങ്ങി­ക്കൂ­ട്ടാ­നു­ള്ള ത്വ­ര മ­ല­യാ­ളി­കള്‍­ക്ക് അല്‍­പ്പം കൂ­ടു­ത­ലാണ്. രാ­ജ്യ­ത്തെ സ്വര്‍­ണ ഉ­പ­ഭോ­ഗ­ത്തില്‍ 94 ശ­ത­മാ­ന­ത്തി­ന്റെ വര്‍­ധ­ന­വാ­ണ് രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്.

ഈ­വര്‍­ഷ­ത്തി­ന്റെ ആ­ദ്യ­പ­കു­തിവ­രെ രാ­ജ്യ­ത്തെ സ്വര്‍­ണ ഉ­പ­ഭോ­ഗം 365 ട­ണ്ണി­ലെ­ത്തി­യി­ട്ടുണ്ട്. ക­ഴി­ഞ്ഞ­വര്‍­ഷം ഇ­തേ­സമ­യം ഇ­ത് 184 ട­ണ്ണാ­യി­രുന്നു. വേള്‍­ഡ് ഗോള്‍­ഡ് കൗണ്‍­സി­ലി­ന്റെ ക­ണ­ക്കു­ക­ള­നു­സ­രി­ച്ച് ഇ­ന്ത്യ­യാ­ണ് സ്വര്‍­ണ ഉ­പ­ഭോ­ഗ­ത്തില്‍ ഒ­ന്നാ­മത്. രൂ­പ­യേ­ക്കാ­ളേ­റെ സ്വര്‍­ണം നി­ക്ഷേ­പ­മാ­യി കാ­ണു­ന്ന ഉ­പ­ഭോ­ക്തൃ മ­ന­സ്സാ­ണ് ഇ­ന്ത്യ­ക്കാ­രെ ‘മ­ഞ്ഞ­ലോ­ഹ­’ ത്തി­ന്റെ ക­ടുത്ത ആ­രാ­ധ­ക­രാ­ക്കി­ത്തീര്‍­ക്കു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.