എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണത്തിന് ഡിമാന്റ് കുറയുന്നു: വില്‍പ്പന 2010നുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍
എഡിറ്റര്‍
Thursday 16th August 2012 1:25pm

ലണ്ടന്‍: രണ്ട് വര്‍ഷക്കാലത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വര്‍ണത്തിന്റെ ഡിമാന്റ് കുറഞ്ഞതായി വേള്‍ഡ് ഗോള്‍ഡ് കൗണ്ടസില്‍. പ്രധാന സ്വര്‍ണ ഉപഭോക്താക്കളായ ലണ്ടന്‍, ചൈന എന്നിവിടങ്ങളില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം കുറഞ്ഞതാണ് വിപണിയെ ബാധിച്ചതെന്നും ഗോള്‍ഡ് കൗണ്‍സില്‍ അറിയിച്ചു.

Ads By Google

സ്വര്‍ണ വില്പനയില്‍ 7% കുറവാണുണ്ടായിരിക്കുന്നത്. ഏപ്രില്‍, മെയ്, ജൂണ്‍ എന്നീ മാസങ്ങളിലെ കണക്ക് പ്രകാരമാണിത്. 2010 ന്റെ ആദ്യ മൂന്ന് മാസത്തിനുശേഷം സ്വര്‍ണ വില്പന ഇത്രയും താഴുന്നത് ഇപ്പോഴാണെന്നും ഡബ്ല്യൂ.ജി.സി പറയുന്നു.

ആഭരണമായും നിക്ഷേപമായും വാങ്ങുന്നതില്‍ കുറവ് വന്നിട്ടുണ്ട്. 418.3 ടണ്‍ ആയിരുന്നു ആഭരണത്തിനായി വാങ്ങുന്നതിന്റെ അളവ്. ഇതില്‍ 72.3 ടണ്ണിന്റെ കുറവാണുണ്ടായിരിക്കുന്നത്. 302 ടണ്‍ ആയിരുന്ന നിക്ഷേപത്തില്‍ 88.3 ടണ്ണിന്റെ കുറവാണുണ്ടായത്.

ഇന്ത്യന്‍ വിപണിയിലെ ഡിമാന്റിനെയും സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നയങ്ങളെ അടിസ്ഥാനമാക്കിയിരിക്കും സ്വര്‍ണ വിപണിയുടെ മുന്നോട്ട് പോക്കെന്ന് ഡബ്ല്യൂ.ജി.സി മാനേജിങ് ഡയറക്ടര്‍ മാര്‍കസ് ഗ്രബ് പറഞ്ഞു. സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വലിയ ഗോള്‍ഡ് മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയില്‍ ജ്വല്ലറിയായ ഉപയോഗിക്കാന്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവില്‍ 38% കുറവാണുണ്ടായിരിക്കുന്നത്. ഇറക്കുമതി തീരുവയിലുണ്ടായ ഉയര്‍ച്ചയും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഇന്ത്യന്‍ വിപണിയെ ബാധിച്ചത്.

Advertisement