കൊച്ചി: പോസ്റ്റ് ഓഫീസുകള്‍ വഴി സ്വര്‍ണനാണയങ്ങള്‍ വിലക്കിഴിവില്‍ വില്‍ക്കുന്നു.

Subscribe Us:

ദീപാവലി,ദസ്‌റ തുടങ്ങിയ ആഘോഷങ്ങള്‍ പ്രമാണിച്ചാണ് സ്വര്‍ണനാണയങ്ങള്‍ വിലകുറച്ച് വില്‍ക്കാന്‍ തീരുമാനിച്ചത്.

Ads By Google

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും റിലയന്‍സ് മണി ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡിന്റേയും സഹകരണത്തോടെ ഒക്ടോബര്‍ 16 മുതല്‍ ഡിസംബര്‍ 31 വരെയാണ് വില്‍പ്പന.

കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 1120 പോസ്റ്റ് ഓഫീസുകളില്‍ അര ഗ്രാം, ഒരു ഗ്രാം, അഞ്ച് ഗ്രാം, എട്ട് ഗ്രാം, പത്ത് ഗ്രാം, ഇരുപത് ഗ്രാം എന്നിവ ലഭ്യമാക്കും.

ഇതിന് പുറമെ സ്വിസ് നിര്‍മിത 24 കാരറ്റ് നാണയങ്ങളും വിതരണം ചെയ്യുമെന്ന് ഇന്ത്യ പോസ്റ്റ് ചീഫ് ജനറല്‍ മാനേജര്‍ കല്‍പന തിവാരി പറഞ്ഞു.