എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാന്‍ നീക്കം
എഡിറ്റര്‍
Monday 19th November 2012 1:42pm

കൊച്ചി: സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാനും രാജ്യത്തുള്ള സ്വര്‍ണം കൂടുതല്‍ ഉല്‍പാദനക്ഷമമായി ഉപയോഗപ്പെടുത്താനും നടപടികള്‍ക്ക് സാധ്യത. സ്വര്‍ണത്തിന്റെ ഇറക്കുമതിയും വ്യാപാര കമ്മിയും വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നിര്‍ദേശം കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പരിഗണിക്കുന്നതെന്നറിയുന്നു.

Ads By Google

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണത്തിന് നാല് ശതമാനം ഇറക്കുമതി തീരുവ ചുമത്തി. കേരളത്തില്‍ ‘വാറ്റ്’ അടക്കം 10% നികുതിയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് ആറ് ശതമാനമാണ്.

നികുതി ചുമത്തിയിട്ടും സ്വര്‍ണത്തിന്റെ ആവശ്യവും ഇറക്കുമതിയും ജൂലൈ-സെപ്റ്റംബര്‍ മാസത്തില്‍ 9% വര്‍ധിച്ച് 223.2 ടണ്ണിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 204.8 ടണ്ണായിരുന്നു.

സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് ഈ വര്‍ഷം ഇതുവരെ മൊത്തം വില്‍പന 612 ടണ്ണിന്റെതാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 605 ടണ്ണായിരുന്നു. ഇന്ത്യയുടെ വ്യാപാര കമ്മി ഒക്‌ടോബറില്‍ റെക്കോര്‍ഡ് തലത്തിലെത്തി.

18 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.31% വര്‍ധനയോടെയാണ് ഇറക്കുമതി

Advertisement