എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്
എഡിറ്റര്‍
Monday 20th August 2012 1:43pm

കൊച്ചി : റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഗ്രാമിന് 5 രൂപ കൂടി 2,815 ഉം പവന് 40 രൂപ വര്‍ധിച്ച് 22,520 ആണ് പുതിയ വില.

ശനിയാഴ്ച്ച 10 രൂപയുടെ വര്‍ധനവോടെ 22,480 രൂപയെന്ന റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം എത്തിയിരുന്നു.

Ads By Google

ആഭ്യന്തരവിപണിയിലെ ലഭ്യതക്കുറവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് വില വര്‍ധിക്കാന്‍ കാരണം. ഉത്സവ സീസണ്‍ അനുബന്ധിച്ച് സ്വര്‍ണത്തിനുള്ള ആവശ്യം വര്‍ധിക്കുന്നതും വിലവര്‍ധനക്ക് കാരണമായിട്ടുണ്ട്.

Advertisement