എഡിറ്റര്‍
എഡിറ്റര്‍
തിളങ്ങുന്ന സ്വര്‍ണം
എഡിറ്റര്‍
Wednesday 5th September 2012 11:35am

കൊച്ചി: സ്വര്‍ണത്തിന്റെ തിളക്കം കൂടുന്നു. പവന് 80 വര്‍ധിച്ച് 23,400 ആണ് പുതിയ വില. ഗ്രാമിന് 10 രൂപ കൂടി 2,925 ഉം ആയി.

19 ദിവസത്തിനിടയില്‍ ആയിരം രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായിരിക്കുന്നത്. ആഗസ്റ്റ് 17 ന് 22,400 ആയിരുന്ന സ്വര്‍ണത്തിന്റെ വില കഴിഞ്ഞ ദിവസം 23,320 ആയിരുന്നു. ഓഗസ്റ്റ് 25 നാണ് ചരിത്രത്തിലാദ്യാമായി സ്വര്‍ണം 23,000 കടക്കുന്നത്.

Ads By Google

സ്വര്‍ണത്തിന്റെ എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടുകളും പുതിയ ഉയരങ്ങളിലാണ്. വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നതും സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ വിവാഹസീസണാണ് സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരാനുള്ള പ്രധാന കാരണം. ആഗോള വിപണിയിലും സ്വര്‍ണം ഉയരങ്ങളില്‍ തന്നെയാണ്. ട്രോയ് ഔണ്‍സിന് 1,691.60 ഡോളറാണ് ഇപ്പോള്‍ സ്വര്‍ണത്തിന്റെ വില.

Advertisement