കോഴിക്കോട്: ചെറിയ ഇടിവിന് ശേഷം സ്വര്‍ണ്ണ വില വീണ്ടും 21,000 കടന്നു.
പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് വര്‍ദ്ധിച്ചത്.
പവന് 21,080 രൂപയും ഗ്രാമിന് 2635 രൂപയുമാണ് ഇപ്പോള്‍ വില.

രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും വില കൂടാന്‍ കാരണമായത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണു സ്വര്‍ണവില കൂടുന്നത്. ഇന്നലെ പവന് 240 രൂപ കൂടി 20,720 രൂപയില്‍ എത്തിയിരുന്നു. പവന് 21,200 രൂപയാണ് ഇതുവരെ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. സ്ഥിര നിക്ഷേപമെന്ന നിലക്ക് ആവശ്യക്കാര്‍ കൂടുന്നതാണ് സ്വര്‍ണവിലയെ വളരെയധികം സ്വാധീനിക്കുന്നത്.