എഡിറ്റര്‍
എഡിറ്റര്‍
ടീനേജുകാരനാവാന്‍ തടികുറച്ച് സുരേഷ് ഗോപിയുടെ മകന്‍
എഡിറ്റര്‍
Tuesday 7th February 2017 3:33pm

gokul12

മുദ്ദുഗൗ എന്ന ചിത്രത്തിന് ശേഷം പുതിയ സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. പുതുമുഖ സംവിധായകനായ ഷാരോണ്‍ കെ വിപിന്‍ ഒരുക്കുന്ന പഞ്ചാര പാല്‍ മിഠായി എന്ന ചിത്രത്തിലാണ് ഗോകുല്‍ അടുത്തതായി അഭിനയിക്കുന്നത്.

ചിത്രത്തില്‍ ട്രിം ലുക്കിലാണ് ഗോകുല്‍ എത്തുന്നത്. റോഹന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിനായി തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഗോകുല്‍. തികച്ചും വ്യത്യസ്തമായ വേഷപ്പകര്‍ച്ചയിലായിരിക്കും ഗോകുല്‍ ചിത്രത്തില്‍ എത്തുന്നത്.


Dont Miss ചേരി നിവാസികളായ 350 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ കൈമാറി ആം ആദ്മി സര്‍ക്കാര്‍: ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്‌നമെന്ന് നിവാസികള്‍ 


നടി ദേവി അജിതും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ലവ്- കോമഡി എന്റര്‍ടൈനറാണ് ചിത്രം. ചിത്രത്തിലെ നായകനേയും നായികയേയും പോലെ തന്നെ പാല്‍മിഠായിക്കും വലിയ പ്രധാന്യം ചിത്രത്തിലുണ്ടെന്നും ദേവി പറയുന്നു. മായാ എന്ന നൃത്ത അധ്യാപികയുടെ വേഷത്തിലാണ് ദേവി എത്തുന്നത്.

അലന്‍സിയര്‍ ലേ ലോപ്പസ്, പാരിസ് ലക്ഷ്മി, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്. മികച്ച കഴിവുള്ള ഒരു താരമാണ് ഗോകുലെന്ന് ദേവി പറയുന്നു. മുദ്ദുഗൗ എന്ന ചിത്രത്തില്‍ ഒരു കോളേജ് എക്‌സാമിനേറ്ററുടെ വേഷമാണ് ഞാന്‍ ചെയ്തത്. ഗൗതമിനൊപ്പമുള്ള അഭിനയം അനായാസമായിരുന്നെന്നും ദേവി അജിത് പറയുന്നു.

Advertisement