ന്യൂദല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക് റെഫ്രിജറേറ്ററുമായി ഗോദ്‌റെജ് അപ്ലയന്‍സസ് രംഗത്തെത്തി. എഫ്.എം റേഡിയോയും എം.പി.ത്രി പ്ലേയറും അടക്കമുള്ള സൗകര്യത്തോടെയാണ് ‘ എഡ്ജ് SX മ്യൂസിപ്ലേ’ പുറത്തിറക്കിയത്.

കമ്പനിയുടെ റഫ്രിജറേറ്റര്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പുണ്ടാക്കാനാണ് മ്യൂസിക് സംവിധാനത്തോടുകൂടിയ റഫ്രിജറേറ്റര്‍ പുറത്തിറക്കിയിട്ടുള്ളത്. ഇന്ധനക്ഷമതയുടെ ഫൈവ് സ്റ്റാര്‍ ചിഹ്നവുമായിട്ടാണ് പുതിയ റഫ്രിജറേറ്റര്‍ പുറത്തിറക്കിയത്. 183, 221 ലിറ്റര്‍ ശ്രേണികളാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

യു.എസ്.ബി പോര്‍ട്ടോടുകൂടിയ മൊബൈല്‍ ചാര്‍ജ്ജറും ഈ മ്യൂസിക് റഫ്രിജറേറ്ററിന്റെ മറ്റൊരു പ്രത്യേകതയാണ്. കൂടുതല്‍ സമയത്തേക്ക് തണുപ്പ് നിലനിര്‍ത്തുന്ന സില്‍വര്‍ അയണ്‍ ഫ്രെഷ്‌നെസ് ടെക്‌നോളജിയാണ് റഫ്രിജറേറ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. വൈവിധ്യം ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് മ്യൂസിക് റഫ്രിജറേറ്റര്‍ പുറത്തിറക്കിയതെന്ന് ഗോദ്‌റെജ് അപ്ലൈയന്‍ വൈസ് പ്രസിഡന്റ് കമല്‍ നന്ദി പറഞ്ഞു.